പനി ബാധിച്ച് മരിച്ചു
1466407
Monday, November 4, 2024 3:41 AM IST
നെടുമങ്ങാട്: പനി ബാധിച്ച് മരിച്ചു. പൂവത്തൂർ ചിറക്കാണി മുണ്ടേക്കോണം വീട്ടിൽ ദാമോദരന്റെയും ലീലയുടെയും മകൻ രതീഷ് (42) ആണ് പനി ബാധിച്ച് മരിച്ചത്. രതീഷ് കഴിഞ്ഞ മൂന്ന് ദിവസമായി പനി കാരണം കിടപ്പിലായിരുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ കിടക്കയിൽ ചലനമറ്റ നിലയിൽ രതീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മാർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷീജ. മകൾ: ഷീബ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒന്പതിന്.