കീവ്: ദക്ഷിണ റഷ്യയിലുള്ള പ്രധാന വാതക ശുദ്ധീകരണ ശാലയ്ക്കുനേരേ യുക്രെയ്നിന്റെ ഡ്രോൺ ആക്രമണം. സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോമിന്റെ ഒറെൻബർഗ് പ്ലാന്റ് കസാഖ് അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കീവ്: ദക്ഷിണ റഷ്യയിലുള്ള പ്രധാന വാതക ശുദ്ധീകരണ ശാലയ്ക്കുനേരേ യുക്രെയ്നിന്റെ ഡ്രോൺ ആക്രമണം.
സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഗ്യാസ്പ്രോമിന്റെ ഒറെൻബർഗ് പ്ലാന്റ് കസാഖ് അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.
45 ബില്യൺ ക്യൂബിക് മീറ്റർ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ വാതക ശുദ്ധീകരണ ശാലകളിലൊന്നാണ്. കസാഖ്സ്ഥാനിലെ എണ്ണപ്പാടത്തുനിന്ന് ഇവിടേക്കുള്ള വാതകമെത്തുന്നുണ്ട്. ഇത് സ്വീകരിക്കാൻ പ്ലാന്റിന് കഴിയാത്ത സ്ഥിതിയാണ് ആക്രമണത്തിനു ശേഷമുണ്ടായിരിക്കുന്നതെന്ന് കസഖ് ഊർജ മന്ത്രാലയം അറിയിച്ചു. പ്ലാന്റിന്റെ ഒരു ഭാഗം തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്.
സമാറ മേഖലയിലുള്ള മറ്റൊരു എണ്ണ ശുദ്ധീകരണ ശാലയ്ക്കും തങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുടെ എണ്ണവ്യാപാരം തകർത്താൽ യുദ്ധത്തിനുള്ള സാന്പത്തികശേഷി ഇല്ലാതാകുമെന്ന വാദമുയർത്തിയാണ് വാതക ശാലകളെ യുക്രെയ്ൻ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്നത്.