എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആകാം. ഷോർട്ട് സർവീസ് കമ്മീഷനിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ 19 മുതൽ മേയ് 12 വരെ. ഒഴിവ്: 400 (പുരുഷൻമാർക്ക് 300, സ്ത്രീകൾക്ക് 100)
യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. പ്രായം (2025 ഡിസംബർ 31 ന്): എംബിബിഎസ് അപേക്ഷകർക്ക് 30 തികയരുത്. പിജി അപേക്ഷകർക്ക് 35 വയസ്. തെരഞ്ഞെടുപ്പ്: ഡൽഹിയിൽ ജൂൺ/ജൂലൈയിൽ ഇന്റർവ്യൂ നടത്തും.
അപേക്ഷിക്കേണ്ടവിധം: www.join. afms. gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.