സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,003 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം..
ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനർ, ബ്ലാക്ക്സ്മിത്ത്, ഹാമർമാൻ, മേസൺ, പൈപ് ലൈൻ ഫിറ്റർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്.
യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം: 15-24. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പരിശോധന ഉണ്ടാകും.
www.seer.indianrailways.gov.in