ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ആകാൻ അവസരം. വിവിധ തസ്തികകളിലായി 180 ഒഴിവുണ്ട്. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ചീഫ് മാനേജർ തസ്തികയിൽ 21 ഒഴിവും സീനിയർ മാനേജർ തസ്തികയിൽ 85 ഒഴിവും ലോ ഓഫീസർ, മാനേജർ തസ്തികയിൽ 74 ഒഴിവുമാണുള്ളത്.
ഒഴിവുള്ള വിഭാഗങ്ങൾ: ഐടി ഡേറ്റ ബേസ്, നെറ്റ്വർക്ക്, ക്ലൗഡ് ഓപ്പറേഷൻസ്, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ, ഡിജിറ്റൽ പേയ്മെന്റ്സ്, ഇൻസിഡന്റ് മാനേജർ, ആപ്ലിക്കേഷൻ കസ്റ്റമൈസേഷൻ, സെക്യൂരിറ്റി സെൽ ഇക്കോണമിസ്റ്റ്.
പ്രായം 22-42. ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.bankofindia.co.in