ബംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ 192 അപ്രന്റിസ് ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. കർണാടകയിലുള്ളവർക്കു മുൻഗണന. പരിശീലനം 6 മാസം മുതൽ ഒരു വർഷം വരെ. ഏപ്രിൽ 1 വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ടർണർ, സിഎൻസി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റർ (സിഒഇ ഗ്രൂപ്പ്), ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: സിഎൻസി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റർ: 10,899, മറ്റു ട്രേഡുക്കാർക്ക്: 12,261.ഫീസ്: 100. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല.
www.rwf.indianrailways.gov.in