തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. 124 ഒഴിവ്. മാർച്ച് 16 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 2 ഒഴിവുണ്ട്.
യോഗ്യത: 60% മാർക്കോടെ ആർട്സ്/സയൻസ് സ്ട്രീമിൽ യുജി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിഞ്ജാനം, ജോലിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 2025 ജനുവരി 31നു 30 കവിയരുത്. ശമ്പളം: 72,062 രൂപ
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, പഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഇംഗ്ലീഷ് മാധ്യമത്തിലാകും പരീക്ഷയും ഇന്റർവ്യൂവും. എഴുത്തുപരീക്ഷ ഏപ്രിലിൽ നടത്തും. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
ഫീസ്: 1,000 രൂപ. ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.tmbnet.in