ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ വിവിധ തസ്തികകളിലായി 32 സ്ഥിരനിയമനം. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം: എൻജിനിയറിംഗ് അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ; 24,500-90,000.
ടെക്നിഷൻ: പത്താം ക്ലാസ്, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഐടിഐ; 21,500-82,000.
ജൂണിയർ അസിസ്റ്റന്റ്: ബികോം/ബിബിഎം; 21,500-82,000.
പ്രായപരിധി: 28. www.bel-india.in