നേ​​വി​​യി​​ൽ 327 ബോ​​ട്ട് ക്രൂ ​​സ്റ്റാ​ഫ്
ഇ​​ന്ത്യ​​ൻ നേ​​വി​​യു​​ടെ വെ​​സ്റ്റേ​​ൺ നേ​​വ​​ൽ ക​​മാ​​ൻ​​ഡ് മും​​ബൈ ഹെ​​ഡ്‌​​ക്വാ​​ർ​​ട്ടേ​​ഴ്സി​നു ​കീ​​ഴി​​ൽ ബോ​​ട്ട് ക്രൂ ​സ്റ്റാ​ഫ് വി​​ഭാ​​ഗ​​ത്തി​​ൽ 327 ഒ​​ഴി​​വി​​ലേ​​ക്കു​​ള്ള വി​​ജ്‌​​ഞാ​​പ​​നം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ "എം​​പ്ലോ​​യ്മെ​​ന്‍റ് ന്യൂ​​സി’ന്‍റെ മാ​​ർ​​ച്ച് 8-14 ല​​ക്ക​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ജ​​ന​​റ​​ൽ സെ​​ൻ​​ട്ര​​ൽ സ​​ർ​​വീ​​സ്, ഗ്രൂ​​പ് സി ​​നോ​​ൺ ഗ​​സ​​റ്റ​ഡ്, ​നോ​​ൺ മി​​നി​സ്റ്റീ​രി​​യ​​ൽ ത​​സ്‌​​തി​​ക​​യാ​​ണ്. ഏ​​പ്രി​​ൽ 1 വ​​രെ ഓ​​ൺ​​ലൈ​​നാ​യി ​അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക, ഒ​​ഴി​​വ്, യോ​​ഗ്യ​​ത: ലാ​​സ്‌​​ക​​ർ I (192 ഒ​​ഴി​​വ്): പ​​ത്താം ക്ലാ​​സ് ജ​​യം, നീ​​ന്ത​​ൽ അ​​റി​​യ​​ണം, ഒ​​രു വ​​ർ​​ഷ ജോ​​ലി പ​​രി​​ച​​യം. ഫ​​യ​​ർ​​മാ​​ൻ (73): പ​​ത്താം ക്ലാ​​സ് ജ​​യം, നീ ​ന്ത​​ൽ അ​​റി​​യ​​ണം, പ്രി- ​​സീ ട്രെ​​യി​​നിം​ഗ് കോ​​ഴ്‌​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. സ്രാ​​ങ്ക് ഓ​​ഫ് ലാ​​സ്‌​​ക​​ർ (57): പ​​ത്താം ക്ലാ​​സ് ജ​​യം, സ്രാ​​ങ്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, സ്രാ​​ങ്ക് ഇ​​ൻ ചാ​​ർ​​ജ് ആ​​യി 2 വ​​ർ​​ഷ ജോ​​ലി പ​​രി​​ച​​യം.

ടോ​​പ​​സ് (Topass) (5): പ​​ത്താം ക്ലാ​​സ് ജ​​യം, നീ​​ന്ത​​ൽ അ​​റി​​യ​​ണം. പ്രാ​​യം: 18-25. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്. ശ​​മ്പ​​ളം: സ്രാ​​ങ്ക് ഓ​​ഫ് ലാ​​സ്‌​​ക​​ർ - 25,500-81,100; ലാ​​സ്ക‌​​ർ I, ഫ​​യ​​ർ​​മാ​​ൻ, ടോ​​പ​​സ് ത​​സ്‌​​തി​​ക​​ളി​​ൽ 18,000-56,900. തെ​ര​​ഞ്ഞെ​​ടു​​പ്പ്: കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്‌​​ഠി​​ത എ​​ഴു​​ത്തു​​പ​​രീ​​ക്ഷ മു​​ഖേ​​ന.

വി​​ജ്‌​​ഞാ​​പ​​നം www. joinindiannavy. gov.inൽ ​​ഉ​​ട​​ൻ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.