ഐഡിബിഐ ബാങ്കിൽ ജൂണിയർ അസിസ്റ്റന്റ് മാനേജർ അവസരം. 650 ഒഴിവ്. മാർച്ച് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തെരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂണിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് തസ്തികയിൽ നിയമനം ലഭിക്കും.
ബെംഗളൂരുവിലെ യു-നെക്സ്റ്റ് മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷണൽ എന്നിവിടങ്ങളിലാണു കോഴ്സ്. കൊച്ചി സോണിനു കീഴിലും കോഴ്സ് വഴി നിയമനത്തിന് അവസരമുണ്ട്.
=യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. =പ്രായം: 20-25.
യോഗ്യത, പ്രായം എന്നിവ 2025 മാർച്ച് 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
=തെരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റിന്റെ (ഏപ്രിൽ 6ന്) അടിസ്ഥാനത്തിലാണു പ്രാഥമിക തെരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും. ലോജിക്കൽ റീസണിംഗ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീ വ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
=ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 250). ഓൺലൈനിൽ അടയ്ക്കാം.
വിജ്ഞാപനത്തിനും ഓൺലൈൻ രജിസ്ട്രേഷനും: www.idbibank.in