കരസേനയിൽ റിലിജിയസ് ടീച്ചർ, ഹവിൽദാർ, ജെസിഒ കേറ്ററിംഗ്, ഹവിൽദാർ കാർട്ടോഗ്രഫർ തസ്തികകളിലായി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി, പരീക്ഷ തുടങ്ങിയ വിവരങ്ങൾ വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
റിലിജിയസ് ടീച്ചർ
കരസേനയിൽ റിലിജിയസ് ടീച്ചർ ആകാം. ജൂണിയർ കമ്മീഷൻഡ് ഓഫീസർ തസ്തികയിലാണ് അവസരം. പണ്ഡിറ്റ്, പണ്ഡിറ്റ് (ഗൂർഖ), ഗ്രാന്ഥി, മൗലവി, പാതിരി, ബുദ്ധ് മോങ്ക് എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രായം 25-34. അപേക്ഷാഫീസ് 250 രൂപ.
ഹവിൽദാർ
കരസേനയിൽ ഹവിൽദാർ (എജ്യുക്കേഷൻ) തസ്തികയിൽ ഒഴിവ്. ഐടി/സൈബർ, ഇൻഫർമേഷൻ ഓപ്പറേഷൻസ്, ലിംഗ്വിസ്റ്റ് വിഭാഗങ്ങളിലാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രായം: 20-25. അപേക്ഷാഫീസ് 250 രൂപ
ജെസിഒ കേറ്ററിംഗ്
കരസേനയിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസർ (കേറ്ററിംഗ്) തസ്തികയിൽ ഒഴിവ്.
യോഗ്യത: പ്ലസ്ടു, കുക്കറി/ഹോട്ടൽ മാനേജ്മെന്റ്, കേറ്ററിംഗ് ടെക്നോളജിയിൽ ഒരു വർഷ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ജയം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രായം: 21-27. അപേക്ഷാഫീസ് 250 രൂപ.
ഹവിൽദാർ കാർട്ടോഗ്രഫർ
കരസേനയിൽ ഹവിൽദാർ (സർവേയർ ഓട്ടമേറ്റഡ് കാർട്ടോഗ്രഫർ) തസ്തികയിൽ അവസരം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയം, മാത്സ് ബി രുദം അല്ലെങ്കിൽ ബിഇ/ബിടെക് യോഗ്യത.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, എന്നിവയുടെ അടിസ്ഥാനത്തിൽ 20-25. അപേക്ഷാഫീസ് 250 രൂപ.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രഷനും: www.joinindianarmy.nic.in