ജാർഖണ്ഡിൽ ദിയോഘറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 100 സീനിയർ റെസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി,
കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റൽ സർജറി, ഡെർമറ്റോളജി ആൻഡ് വെനറോളജി, എൻഡോക്രൈനോളജി, ഫോറൻസിക് മെഡിസിൻ, ഗാസ്ട്രോഎൻട്രോളജി, ഗാസ്ട്രോഇൻഡസ്റ്റിനൽ സർജറി,
ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്,
ഇഎൻടി, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സൈക്യാട്രി, ഫിസിയോളജി, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി.
യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/എംഡി എസ്. പ്രായപരിധി: 45. ശമ്പളം: 56,100-67,700.
www.aiimsdeoghar.edu.in