വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജൂണിയർ ക്ലാർക്ക് തസ്തികയിൽ 199 ഒഴിവ്. ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിരുദം, 6 മാസം കംപ്യൂട്ടർ കോഴ്സ് അല്ലെങ്കിൽ ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിചയം. പ്രായം: 18-30 ശമ്പളം: 19,900-63,200.
500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായാണു ഫീസ് അടയ്ക്കേണ്ടത്. അപേക്ഷാഫോം വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം ഏപ്രിൽ 22 വരെ അയയ്ക്കാം.
വിലാസം: Office of The Registrar, Recruitment and Assesment Cell, Holkar House, BHU, Varanassy- 221005.
www.bhu.ac.in