എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനു കീഴിൽ വിവിധ റീജണുകളിൽ സ്പെഷലിസ്റ്റ് ഗ്രേഡ് II (സീനിയർ/ജൂണിയർ സ്കെയിൽ) തസ്തികയിൽ 558 ഒഴിവ്. നേരിട്ടുള്ള നിയമനം.
കേരളം, ആന്ധ്രപ്രദേശ്, അസം, ചണ്ഡിഗഡ്, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തിൽ 34 ഒഴിവുണ്ട്. മേയ് 26 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ
സ്പെഷലിസ്റ്റ് ഗ്രേഡ് II (സീനിയർ സ്കെയിൽ): കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി/ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി/ ബേൺസ്, സർജിക്കൽ ഓങ്കോളജി (കാൻസർ സർജറി), യൂറോളജി.
സ്പഷെലിസ്റ്റ് ഗ്രേഡ് II (ജൂണിയർ സ്കെയിൽ): അനസ്തേഷ്യ, ബയോകെമിസ്ട്രി, ഡെർമറ്റോളജി ആൻഡ് എസ്ടിഡി, ഇഎൻടി, ഐ (ഒഫ്താൽമോളജി) ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, പൾമണറി മെഡിസിൻ, റേഡിയോളജി, സൈക്യാട്രി, റെസ്പിരേറ്ററി മെഡിസിൻ.
യോഗ്യതയും ശമ്പളവും
സ്പെഷലിസ്റ്റ് ഗ്രേഡ് II (സീനിയർ സ്കെയിൽ): അംഗീകൃത മെഡിക്കൽ യോഗ്യത, ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പിജി ബിരുദം, 5 വർഷ പരിചയം; 45 വയസ്: 78,800.
സ്പെഷലിസ്റ്റ് ഗ്രേഡ് II (ജൂണിയർ സ്കെയിൽ): അംഗീകൃത മെഡിക്കൽ യോഗ്യത, ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പിജി. പിജി ബിരുദക്കാർക്ക് 3 വർഷവും പിജി ഡിപ്ലോമക്കാർക്ക് 5 അഞ്ചുവർഷവും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അപേക്ഷ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിഡിയും സഹിതം ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം.
Regional Director, ESI Corporation, Panchdeep Bhawan, North Swaraj Round, Thrissur-680 020, Kerala
വിവരങ്ങൾക്ക്: www.esic.gov.in