സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കീഴിലെ സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂണിയർ മാനേജർ, ഓഫീസർ തസ്തികകളിലായി 212 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീടു മാറ്റം വരാം. ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം: സ്റ്റേറ്റ് ബിസിനസ് ഹെഡ്: ബിരുദം; 10 വർഷ പരിചയം; 30-45. സ്റ്റേറ്റ് ക്രെഡിറ്റ് ഹെഡ്: ബിരുദം; 8 വർഷ പരിചയം; 30-45. സ്റ്റേറ്റ് കളക്ഷൻ മാനേജർ: ബിരുദം; 7 വർഷ പരിചയം, 25-35. ഓൾട്ടർനേറ്റ് ചാനൽ: എംബിഎ; 5 വർഷ പരിചയം; 35-50.
ചീഫ് ഫിനാൻഷൽ ഓഫീസർ: ചാർട്ടേഡ് അക്കൗണ്ടന്റ്; 5 വർഷ പരിചയം; 30-45. കേംപ്ലയൻസ് ഹെഡ്: സിഎ, സിഎസ്, സിഎഫ്എ, എംബിഎ, 8 വർഷ പരിചയം; 30-45. എച്ച്ആർ ഹെഡ്: ബിരുദം, എംബിഎ; 7 വർഷ പരിചയം; 30-45. ഓപ്പറേഷൻ ഹെഡ്: ബിരുദം; 7 വർഷ പരിചയം; 30-45. ലിറ്റിഗേഷൻ ഹെഡ്: എൽഎൽബി; 7 വർഷ പരിചയം; 30-45.
അസിസ്റ്റന്റ് ലിറ്റിഗേഷൻ മാനേജർ: എൽഎൽബി; 5 വർഷ പരിചയം; 25-35. സെൻട്രൽ ലീഗൽ മാനേജർ: എൽഎൽബി; 6 വർഷ പരിചയം; 28-40. മറ്റു തസ്തികകളുടെ യോഗ്യത ഉൾപ്പെടെ കൂടുതൽ വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും www.cbhfl.com.