ന്യൂഡൽഹി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി അവസരം. കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 52 ഒഴിവ്.
ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനിയറിംഗ് ബിരുദവും ഗേറ്റ് 2025 സ്കോറും അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.engineersindia.com