ലക്നോയിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ 733 നഴ്സിംഗ് ഓഫീസർ അവസരം. മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 1). ബിഎസ്സി (Hons) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ.
അല്ലെങ്കിൽ 2). ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ, സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ, 2 വർഷ പരിചയം.
പ്രായം: 18-40. ശമ്പളം: 44,900-1,42,400. തെരഞ്ഞെടുപ്പ്: കോമൺ റിക്രൂട്ട്മെന്റ് ടെസ്റ്റിനെ അടിസ്ഥാനമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: www.kgmu.org