ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിൽ പ്രഫഷണലുകളെ തെരഞ്ഞെടുക്കുന്നു. 145 ഒഴിവ്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ. വെൽത്ത് മാനേജ്മെന്റ് സർവീസസ്, ഡിഫൻസ് ബാങ്കിംഗ് വിഭാഗങ്ങളിലാണ് അവസരം.
ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സീനിയർ റിലേഷൻഷിപ്പ് തസ്തികയിൽ മാത്രം 101 ഒഴിവുകളുണ്ട്. വെൽത്ത് സ്ട്രാറ്റജിസ്റ്റ്(ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷ്വറൻസ്) തസ്തികയിൽ 18 ഒഴിവും ടെറിറ്ററി ഹെഡ് തസ്തികയിൽ 17 ഒഴിവുമുണ്ട്.
വിശദവിവരങ്ങൾക്ക്: www.bankofbaroda.in