ഷിംലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെ ക്നോളജിയിൽ വിവിധ തസ്തികകളിലായി 490 ഒഴിവ്. ഏപ്രിൽ 28 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത: സ്പെഷൽ എജ്യുക്കേറ്റർ (193); പ്ലസ് ടു/തത്തുല്യം, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) രജിസ്ട്രേഷൻ. യോഗ ടീച്ചർ-പാർട് ടൈം (അപ്പർ പ്രൈമറി സ്കൂൾ) (124); ബിരുദം/തത്തുല്യം, ഒരു വർഷ ഡിപ്ലോമ.
കരിയർ ഗൈഡൻസ് കൗൺസലർ (അപ്പർ പ്രൈമറി സ്കൂൾ) (124); എംഎ/എംഎഡ് വിത്ത് ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിംഗ്. സ്പെഷൽ എജ്യുക്കേറ്റർ (സെക്കൻഡറി ആൻഡ് സീനിയർ സെക്കൻഡറി) (34); സ്പെഷൽ എജ്യുക്കേഷനിൽ പിജി, ബിഎഡ് അല്ലെ ങ്കിൽ ബിഎഡ് വിത് ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) രജിസ്ട്രേഷൻ.
ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ (12); ബിരുദം, ഹെൽത്ത്കെയർ മാനേജ്മെന്റിൽ എംബിഎ, പിജി/ഡിപ്ലോമ, 3 വർഷ പരിചയം, കംപ്യൂട്ടർ അറിവ്. ഡിസ്ട്രിക്ട് മാനേജർ (3); ബിസിഎബിഐ ടി/ബിഇ/ബിടെക്/എംസിഎ അല്ലെങ്കിൽ ബിരുദം ഒരു വർഷ കംപ്യൂട്ടർ ഡിപ്ലോമ, 2 വർഷ പരിചയം.
വിശദവിവരങ്ങൾക്ക്: www.nielit.gov.in