സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഫ്എൽസി കൗൺസലർ, എഫ്എൽസി ഡയറക്ടർ തസ്തികകളിൽ 269 ഒഴിവ്. ഒരു വർഷ കരാർ നിയമനം. തിരുവനന്തപുരം സർക്കിളിൽ 12 ഒഴിവുണ്ട്. 21 വരെ ഓൺലൈനായി അപേക്ഷിക്കാം. എസ്ബിഐ/മറ്റ് അസോസിയേറ്റ് ബാങ്കുകൾ/പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നു വിരമിച്ച ഓഫീസർമാർക്ക് അപേക്ഷിക്കാം.
പ്രായം: 60 നും 63 നും ഇടയിൽ. ശമ്പളം: വിരമിച്ച ഗ്രേഡ് അനുസരിച്ച് 30,000-50,000. യോഗ്യത, തെരഞ്ഞെടുപ്പു രീതി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ
www.sbi.co.in; www.bank.sbi