സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി 1007 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈനായി മേയ് 4 വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്ററർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടർണർ, ഡെന്റൽ ലബോറട്ടറി ടെക്നീഷൻ,
ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷൻ, ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, സ്റ്റെനോഗ്രാഫർ (ഹിന്ദി), കേബിൾ ജോയിന്റർ, ഡിജിറ്റൽ ഫോട്ടോഗ്രാഫർ. ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടോർ മെഹിക്കിൾ), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മേ സൺ (ബിൽഡിംഗ് കൺസ്ട്രക്ടർ), സെക്രട്ടേറിയൽ സ്റ്റെനോ (ഇംഗ്ലീഷ്) പ്രാക്ടീസ്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഐടിഐ). പ്രായം: 15-24 അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: രണ്ടു വർഷ ഐടിഐക്കാർക്ക് 8,050. ഒരു വർഷക്കാർക്ക് 7,700. തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ.
www.secr.indianrailways.gov.in