ഡൽഹിയിലെ എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിൽ 309 ജൂണിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഏപ്രിൽ 25 മുതൽ മേയ് 24 വരെ ഓൺലൈനായി അപേ ക്ഷിക്കാം.
യോഗ്യത: മൂന്നു വർഷ ബിഎസ്സി ബിരുദം (ഫിസിക്സും മാത്സും പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും എൻജിനിയറിംഗ് ബിരുദം (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാത്സും പഠിച്ചിരിക്കണം); ഇംഗ്ലീഷിൽ പ്രാവീണ്യം (പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം).
പ്രായപരിധി: 27. അർഹർക്ക് ഇളവ്. =ശമ്പളം: 40,000-1,40,000. =ഫീസ്: 1,000. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കോആക്ടീവ് സബ്സ്റ്റൻസസ് ടെസ്റ്റ്, സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ മുഖേന.
www.aai.aero