പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവുണ്ട്. =തസ്തികകളും ഒഴിവും: ഓഫീസർ-325 (ക്രെഡിറ്റ്-250, ഇൻഡസ്ട്രി-75), മാനേജർ-13 (ഐടി-5, ഡേറ്റാ സയന്റിസ്റ്റ്-3, സൈബർ സെക്യൂരിറ്റി -5), സീനിയർ മാനേജർ -12 (ഐ.ടി.-5, ഡേറ്റാ സയന്റിസ്റ്റ്-2, സൈബർ സെക്യൂരിറ്റി-5).
=ശമ്പളം: ഓഫീസർക്ക് 48,480-85,920 രൂപ, മാനേജർ ക്ക്-64,820-93,960 രൂപ, സീനിയർ മാനേജർക്ക് 85,920-1,05,280 രൂപ. =യോഗ്യത: ഓഫീസർക്ക് ബിഇ/ ബിടെക്/ സിഎ/ സിഎംഎ/പിജി ഡിപ്ലോമ (മാനേജ്മെന്റ്)യാണ് യോഗ്യത. പ്രവൃത്തിപ രിചയം നിർബന്ധമില്ല. മാനേജർ, സീനീയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ബിഇ/ബിടെക്/ എംസിഎയും പ്രവൃത്തിപരിചയവും വേണം.
=പ്രായം: ഓഫീസർക്ക് 21-30, മാനേജർക്ക് 25-35, സീനിയർ മാനേജർക്ക് 27-38. =അപേക്ഷാഫീസ്: എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 59 രൂപ, മറ്റുള്ളവർക്ക് 1180 രൂപ. =പരീക്ഷ: തെരഞ്ഞെടുപ്പിനായി ഓൺലൈനായുള്ള എഴുത്തു പരീക്ഷയുണ്ടാവും. 200 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറായിരിക്കും സമയം.
റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രഫഷണൽ നോളജ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
=അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 24. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www. pnbindia.in.
WEBSITE: www.pnbindia.in.