ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസ് ആകാൻ അവസരം. 750 ഒഴിവ്. കേരളത്തിൽ 40 ഒഴിവുണ്ട്. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
=യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. യോഗ്യത 2021 ഏപ്രിൽ ഒന്നിനുശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.
=പ്രായം: 2025 മാർച്ച് ഒന്നിന് 20-28. പട്ടികവിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർ ക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. =സ്റ്റൈപൻഡ്: മെട്രോ ശാഖകളിൽ 15,000, അർബൻ ശാഖകളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.
=തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാ നത്തിൽ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ/സബ്ജക്ട് നോളജ് എന്നിവ ഉൾപ്പെടുന്ന ഒന്നര മണിക്കൂർ പരീക്ഷയാണ്.
പത്താം ക്ലാസ്/12-ാം ക്ലാസ് തലംവരെ പ്രാദേ ശികഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകർക്ക് പ്രാദേശികഭാഷാ പരീക്ഷ ബാധകമല്ല. =അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ).
ഓൺലൈനായി ഫീസ് അടയ്ക്കാം അപേക്ഷകർക്ക് അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in ണം. www.bfsissc.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.iob.in