നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും ചേർന്നു നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’’യുടെ എഴാം ഘട്ടത്തിലേക്ക് ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
ജർമനിയിലെ ഹോസ്പിറ്റലുകളിലെ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെ തീയതികളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
യോഗ്യത: ബിഎസ്സി/ജനറൽ നഴ്സിംഗ്. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷ പരിചയം വേണം.
പ്രായപരിധി (2025 മേയ് 31ന്): 38.
ശമ്പളം: 2,300 യൂറോയും രജിസ്റ്റേർഡ് നഴ്സസ് തസ്തികയിൽ 2,900 യൂറോയും. ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ 9 മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്.
രജിസ്റ്റേർഡ് നഴ്സസ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാനുള അവസരം ലഭിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്കു മാത്രമാണ് ഈ പദ്ധതിയിലേക്ക് അപേ ക്ഷിക്കാനാവുക. www.norkaroots.org, www.nifl.norka roots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.
നഴ്സ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാനുള്ള അവസരം ലഭിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്കുമാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
www.norkaroots. org, www. nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770577.