എൻടിപിസി ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയായ ന്യൂഡൽഹി എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ എൻജിനിയർ, എക്സിക്യൂട്ടീവ് തസ്തികകളിലായി 182 ഒഴിവ്.
ഒന്നു മുതൽ 3 വരെ വർഷം ജോലിപരിചയമുള്ളവർക്കാണ് അവസരം. 3 വർഷ നിയമനം. 2 വർഷംകൂടി നീട്ടാം. ഏപ്രിൽ 11 മുതൽ മേയ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും ഒഴിവും: എൻജിനിയർ-ഇലക്ട്രിക്കൽ (80), എൻജിനിയർ-സിവിൽ (40), എക്സിക്യൂട്ടീവ്-ഫിനാൻസ് (26), എൻജിനിയർ -മെക്കാനിക്കൽ (15), എൻജിനിയർ-സി ആൻഡ് എം (10), എക്സിക്യൂട്ടീവ്-എച്ച്ആർ (7), എൻജിനിയർ-ഐടി (4).
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.www. ngel.in