ഗുവാഹാട്ടി ആസ്ഥാനമായുള്ള നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്വാർട്ടേഴ്സസിലും ലാംഡിംഗ് രംഗിയ, തിൻസുകിയ, ന്യൂ ബംഗായ്ഗാവ്, ഡിബ്രുഗഢ്, കടിഹാർ, അലിപ്പൂർ ദ്വാർ യൂണിറ്റുകളിലുമാണ് പരിശീലനം. വിവിധ ട്രേഡുകളിലായി 5647 ഒഴിവുണ്ട്.
ട്രേഡുകൾ: പ്ലംബർ, കാർപെന്റർ, വെൽഡർ (ഗ്രാസ് ആൻഡ് ഇലക്ട്രിക്), ഗ്യാസ് കട്ടർ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്. ഇലക്ട്രീഷൻ, മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, പൈപ്പ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ടിഐജി/എംഐജി വെൽഡർ, സ്ട്രച്ചറൽ വെൽഡർ, സിഎൻജി പ്രോഗ്രാമർ കം ഓപ്പറേറ്റർ, ഓപ്പറേറ്റർ പിഎൽസി സിസ്റ്റം,
മെക്കാനിക്ക് (സെൻട്രൽ എസി/ പാക്കേജ് എസി), ഇലക്ട്രിക്കൽ മെക്കാനിക്ക്, മെയിന്റനൻസ് മെക്കാനിക്ക്, ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾ, മെക്കാനിക്ക് അഡ്വാൻസ്ഡ് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്, ഇലക്ട്രീഷൻ (ഐഎൻസിഎൽടിആർഡി), ലൈൻമാൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സിഎഡി-സിഎഎം ഓപ്പറേറ്റർ കം പ്രോ ഗ്രാമർ, മേസൺ (ബിൽഡിംഗ് കൺസ്ട്രക്ടർ),
ബിൽഡിംഗ് മെയിന്റനൻസ് ടെക്നീഷൻ, സാനിറ്ററി ഹാർഡ്വേർ ഫിറ്റർ, ജിഐജിഎസ ആൻഡ് ഫിക്സ്ചർ മേക്കർ, ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മെക്കാനിക്ക്(കൺവൻഷണൽ പവർ ജനറേഷൻ, ബാറ്ററി ആൻഡ് ഇൻവെർട്ടർ), മെക്കാനിക്ക് ഇലക്ട്രിക്കൽ മെയിന്റനൻസ് (ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ),
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, പെയിന്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ പ്രോഗ്രാമർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെഡിക്കൽ ലബോറട്ടറി(പാത്തോളജി), മെഡിക്കൽ ലബോറട്ടറി (റേഡിയോളജി),
സ്റ്റൈപൻഡ്: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്റ്റൈപൻഡ് ലഭിക്കും. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്).
മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (പാത്തോളജി/റേഡിയോളജി) ഒഴിവിലേക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷനായുള്ള പ്ലസ്ടു ജയമാണ് യോഗ്യത.
പ്രായം: 15-24 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുക.
ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് 10 വർഷവും എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും വിമുക്ത ഭടന്മാർക്ക് സർവീസിനനുസരിച്ചും ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്സി/എസ്ടി വിഭാഗക്കാർക്കും അപേക്ഷാഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: ലബോറട്ടറി ടെക്നീഷൻ തസ്തികയിലേക്ക് പ്ലസ്ടുവിന് ലഭിച്ച മാർക്കിന്റെയും മറ്റ് തസ്തികകളിലേക്ക് പത്താംക്ലാസ്, ഐടിഐ മാർക്കുകളുടെയും അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കിയാവും തെരഞ്ഞെടുപ്പ്.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും യോഗ്യത തെളിയിക്കുന്ന രേഖകളും വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 3.
വിശദവിവരങ്ങൾക്ക് www.nfr.indian railways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.nfr.indianrailways.gov.in