യു​​ണൈ​​റ്റ​​ഡ് ഇ​​ന്ത്യ ഇ​​ൻ​​ഷ്വറ​​ൻ​​സി​​ൽ അവസരം
യു​​ണൈ​​റ്റ​​ഡ് ഇ​​ന്ത്യ ഇ​​ൻ​​ഷ്വറ​​ൻ​​സ് ക​​മ്പ​​നിയി​​ൽ അ​​ഡ്‌​​മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫി​​സ​​ർ സ്കെ​​യി​​ൽ-1 അ​​വ​​സ​​രം. 200 ഒ​​ഴി​​വ്. ജ​​ന​​റ​​ലി​​സ്റ്റ് (100 ഒ​​ഴി​​വ്), സ്പെ​​ഷ​​ലി​​സ്റ്റ് (100) വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് നി​​യ​​മ​​നം. ഓ​​ൺ​​ലൈ​​നി​​ൽ ന​​വം​​ബ​​ർ 5 വ​​രെ അ​​പേ​​ക്ഷി​​ക്കാം. =ശന്പള സ്കെയിൽ: 50925-96765.

=യോ​​ഗ്യ​​ത: 60% മാ​​ർ​​ക്കോ​​ടെ (പ​​ട്ടി​​ക​​വി​​ഭാ​​ഗ​ത്തി​​ന് 55%) ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മാ​​ണ് ജ​​ന​​റ​​ലി​സ്റ്റ് ഓ​​ഫി​​സ​​ർ ത​​സ്‌​​തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​നു​ള്ള ​യോ​​ഗ്യ​​ത.

സ്പെ​​ഷ​​ലി​സ്റ്റ് ഓ​​ഫീ​​സ​​ർ വി​​ഭാ​​ഗ​ങ്ങ​​ളി​​ലെ യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ​​ക്കു വി​​ജ്‌​​ഞാ​​പ​​നം കാ​​ണു​​ക.

ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​വെ​​സ്റ്റ്മെ​ന്‍റ് (20 ഒ​​ഴി​​വ്), ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​ജി​നി​യ​​ർ (20), ഡേ​​റ്റ അ​​ന​​ലി​​റ്റി​​ക്‌​​സ് (20), ലീ​​ഗ​​ൽ (20), റി​​സ്‌​​ക് മാ​​നേ​​ജ്‌​​മെ​ന്‍റ് (10), കെ​​മി​​ക്ക​​ൽ എ​​ൻ​ജി​​നി​യ​​ർ/​​മെ​​ക്ക​​ട്രോ​​ണി​​ക്‌​​സ് എ​​ൻ​​ജി​​നി​​യ​​ർ (10) എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് അ​​വ​​സ​​രം.

=പ്രാ​​യം (30.09.2024ന്): 21-30. ​​പ​​ട്ടി​​ക​​വി​​ഭാ​ഗ​​ത്തി​​ന് അ​​ഞ്ചും ഒ​​ബി​​സി​​ക്കു മൂ​​ന്നും ഭി​​ന്ന​​ശേ​​ഷി​ക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വ്. വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​ക്കും ​യു​​ഐ​​ഐ​​സി ജീ​​വ​​ന​​ക്കാ​​ർ​​ക്കും ഇ​​ള​​വു​​ണ്ട്.

=യോ​​ഗ്യ​​ത, പ്രാ​​യം എ​​ന്നി​​വ 30.09.2024 അ​​ടി​സ്ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും.=തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഓ​​ൺ​​ലൈ​​ൻ പ​​രീ​​ക്ഷ, ഇ​ന്‍റ​​ർ​വ്യൂ ​എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്‌​​ഥാ​​ന​​ത്തി​​ൽ. ഡി​​സം​ബ​​ർ 14നാ​​കും പ​​രീ​​ക്ഷ.

എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​ഴ, ​പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോഡ്, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, തി​​രു​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മു​​ണ്ട്. സി​​ല​​ബ​​സ് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ​​ഫീ​​സ്: 1000 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, പി​​എ​​സ്‌​​ജി​​ഐ ക​​മ്പ​​നി​​ക​​ളി​​ലെ സ്‌​​ഥി​​രം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 250 രൂ​​പ. ഓ​​ൺ​​ലൈ​​നാ​യി ​ഫീ​​സ് അ​​ട​​യ്ക്കാം.

ഓ​​ൺ​​ലൈ​​ൻ ര​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​ങ്ങ​​ൾ​​ക്കും: uiic.co.in