ജി​​ല്ലാ കോ​​ട​​തി​​ക​​ളി​​ൽ 159 ടെ​​ക്നി​​ക്ക​​ൽ പേ​​ഴ്സ‌​​ൺ
കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ൽ ടെ​​ക്നി​ക്ക​​ൽ പേ​​ഴ്സ‌​​ണാ​​കാ​​ൻ അ​​വ​​സ​​രം. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ജി​​ല്ലാ കോ​​ട​​തി​​ക​​ളി​​ലെ ഇ-​​സേ​​വാ കേ​​ന്ദ്ര​ങ്ങ​​ളി​​ലാ​​ണ് നി​​യ​​മ​​നം. 159 ഒ​​ഴി​​വു​ണ്ട്. ​ഒ​​രു​​വ​​ർ​​ഷ​​ത്തെ ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ലാ​​ണ് നി​​യ​​മ​​നം. പി​​ന്നീ​​ട് നീ​​ട്ടി​​യേ​​ക്കാം.

ശ​​മ്പ​​ളം: 15,000 രൂ​​പ. യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ത്രി​​വ​​ത്സ​​ര ഡി​​പ്ലോ​​മ, അം​​ഗീ​​കൃ​​ത സി​എ​​സ്‌​സി കേ​​ന്ദ്ര​​ങ്ങ​​ൾ/​​അ​​ക്ഷ​യ ​കേ​​ന്ദ്ര​​ങ്ങ​​ൾ/​​കോ​​ട​​തി​​യി​​ലെ ഇ-​​സേ​​വാ കേ​​ന്ദ്ര​​ങ്ങ​​ൾ/​​ഐ​​ടി ഹെ​​ൽ​​പ്പ് ഡെ​​സ്ക്/​​ഐ​​ടി കോ​​ൾ സെ​​ന്‍റ​​ർ എ​​ന്നി​​വ​​യി​​ലേ​​തെ​​ങ്കി​​ലു​മൊ​​ന്നി​​ലു​​ള്ള ഒ​​രു​​വ​​ർ​​ഷ​​ത്തെ പ്ര​വൃ​​ത്തി​​പ​​രി​​ച​​യം അ​​ല്ലെ​​ങ്കി​​ൽ കേ​​ര​ള​​ത്തി​​ലെ ഏ​​തെ​​ങ്കി​​ലും കോ​​ട​​തി​​ക​​ളി​​ൽ ഇ-​​ഫി​​ല്ലിം​ഗ് അ​​സി​​സ്റ്റ​​ന്‍റാ​​യി ജോ​​ലി ചെ​​യ്ത​​വ​​രാ​​യി​​രി​​ക്ക​​ണം.

പ്രാ​​യം: 1983 ജ​​നു​​വ​​രി ര​​ണ്ടി​​നോ അ​​തി​​നു ശേ​​ഷ​​മോ ജ​​നി​​ച്ച​​വ​​രാ​​ക​​ണം. അ​​പേ​​ക്ഷ​​ക​​ർ ഏ​​തെ​​ങ്കി​​ലു​​മൊ​രു ​ജി​​ല്ല​​യി​​ലേ​​ക്ക് അ​​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി​​യാ​​വും. തെ​ര​​ഞ്ഞെ​​ടു​​പ്പ്: നേ​​രി​​ട്ടു​​ള്ള അ​​ഭി​​മു​​ഖം വ​​ഴി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

അ​​പേ​​ക്ഷ: https://hckrecruitment, keralacourts.in’എ​​ന്ന വെ​​ബ്സൈ​റ്റി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​​ശേ​​ഷം ഇ​​തേ വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടുള്ള ​​മാ​​തൃ​​ക​​യി​​ൽ ഫോ​​ട്ടോ (വെ​​ള്ള/ലൈ​​റ്റ് ക​​ള​​ർ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലു​​ള്ള​ത്), ​ഒ​​പ്പ്, യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ എ​​ന്നി​​വ അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം.

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന​​തീ​​യ​​തി: ന​​വം​​ബ​​ർ 10.