മെ​​ർ​​ക്ക​​ന്‍റൈ​​ൽ ബാ​​ങ്കി​​ൽ: 170 സീ​​നി​​യ​​ർ ക​​സ്റ്റ​​മ​​ർ സ​​ർ​​വീ​​സ് എ​​ക്സി​​ക്യു​​ട്ടീ​​വ്
ത​​മി​​ഴ്‌​​നാ​​ട് മെ​​ർ​​ക്ക​ന്‍റൈ​​ൽ ബാ​​ങ്കി​​ൽ സീ​​നി​​യ​​ർ ക​​സ്റ്റ​​മ​​ർ സ​​ർ​​വീ​​സ് എ​​ക്സി​ക്യു​​ട്ടീ​​വ് ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ആ​​കെ 170 ഒ​​ഴി​​വു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ അ​​ഞ്ചൊ​​ഴി​​വാ​​ണു​ള്ള​​ത്. എ​​ല്ലാ ഒ​​ഴി​​വു​​ക​​ളും ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്.

ശ​​മ്പ​​ളം: 72,061 രൂ​​പ. യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ​​യു​​ള്ള ബി​​രു​ദാ​​ന​​ന്ത​​ര​​ബി​​രു​​ദം. അ​​പേ​​ക്ഷി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്തെ പ്രാ​​ദേ​​ശി​​ക​​ഭാ​​ഷ എ​​ഴു​​താ​​നും വാ​​യി​​ക്കാ​​നും സം​​സാ​​രി​​ക്കാ​​നു​​മ​​റി​​യ​​ണം.

അ​​പേ​ക്ഷി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്ത് താ​​മ​​സി​ക്കു​​ന്നെ​​ന്നോ അ​​വി​​ട​​ത്തു​​കാ​​ര​​നാ​ണെ​​ന്നോ തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​യും ആ​​വ​​ശ്യ​​മാ​​ണ്. പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം അ​​ഭി​​കാ​​മ്യം. പ്രാ​​യം: 2024 സെ​​പ്റ്റം​​ബ​​ർ 30-ന് 26 ​​വ​​യ​​സ് ക​​വി​​യ​​രു​​ത്.

ഐ​ബി​പി​എ​​സ് നി​​ല​​വാ​​ര​​ത്തി​ലു​​ള്ള പ​​രീ​​ക്ഷ​​യു​​ടെ​​യും അ​​ഭി​​മു​​ഖ​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​രീ​​ക്ഷ ഇം​​ഗ്ലീ​​ഷി​​ലാ​ണ്. ​കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വി​​ട​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷാ​​കേ​​ന്ദ്രം.

അ​​പേ​​ക്ഷാ​​ഫീ​​സ്: 1000 രൂ​​പ. അ​​പേ​​ക്ഷ ഓ​​ൺ​​ലൈ​​നാ​​യി അ​​യ​യ്​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​ക്ക് www.tmbnet.in/tmb_career ​എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​ക്കു​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ന​​വം​​ബ​​ർ 27.

www.tmbnet.in/tmb_career