ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ഭാസ്കരാചാര്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സിന്റെ (BISAG-N) ഗുജറാത്ത്, ഡൽഹി സെന്ററുകളിൽ 200 ഇന്റേൺ ഒഴിവ്. 6 മാസമാണു പരിശീലനം. ഡിസംബർ 2 വരെ അപേക്ഷിക്കാം.
പരിശീലനം നൽകുന്ന വിഷയങ്ങൾ: സോഫ്റ്റ്വേർ ഡെവലപ്മെന്റ്, ആർട്ടിഫിഷൽ ഇന്റലിജൻസ്/മെഷിൻ ലേണിംഗ്/ഐഒടി, സൈബർ സെക്യൂരിറ്റി, ക്ലൗഡ്, DevOps ആൻഡ് ഓട്ടമേഷൻ, സ്റ്റുഡിയോ ഓപ്പറേഷൻസ് ആൻഡ് കണ്ടന്റ് ഡെവലപ്മെന്റ്.
യോഗ്യത: 65% മാർക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടർ/സിഎസ്/ഐടി/സിവിൽ/ഇസി/ഇ ആൻഡ് ഐ). 2023ലോ 2024ലോ യോഗ്യത നേടിയവരാകണം. സ്റ്റൈപൻഡ്: 15,000.
www.bisag-n.gov.in