യോഗ്യത
ഐഡിബിഐ ബാങ്കിൽ എക്സിക്യുട്ടീവ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും.
തസ്തിക: എക്സിക്യുട്ടീവ് (സെയിൽസ് ആൻഡ് ഓപറേഷൻസ്). ശമ്പളം: ആദ്യ വർഷം-29,000, രണ്ടാംവർഷം-31,000. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ, ഐടി അനുബന്ധകാര്യങ്ങളിൽ പ്രാവീണ്യവും. പ്രായം: 20-25.
യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, പേഴ്സണൽ ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ലോജിക്കൽ റീസണിംഗ്. ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവയർനെസ്/ കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ.
ഓൺലൈൻ ടെസ്റ്റ് ഡിസംബർ ഒന്നിനു നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാ ഫീസ്: 1050 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 250). ഓൺലൈനിൽ ഫീസ് അടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.idbibank.in