വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴി വുകളുണ്ട്.
ന്യൂസീലൻഡ്, ജർമനി, യുഎഇ എന്നീ രാജ്യങ്ങളിലും മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലുമായാണ് അവസരം.
സാങ്കേതികം, വിദ്യാഭ്യാസം, ഹെൽത്ത് ആൻഡ് കെയർ സർവീസസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകളുള്ളത്.
ഡെപ്യൂട്ടി ജനറൽ മാനേജർ, അക്കാദമിക് കൗൺസിലർ, ഫാഷൻ ഡിസൈനർ, ഓഡിറ്റർ, ബ്രാഞ്ച് മാനേജർ, പ്രോജ ക്ട് കോ-ഓർഡിനേറ്റർ, എച്ച്ആർ എക്സിക്യുട്ടീവ്, മാർക്കറ്റിംഗ് മാനേജർ, അസോസിയേറ്റ് എൻജിനിയർ,
റിലേഷൻഷിപ്പ് മാനേജർ, ഷെഫ്, ജർമൻ ലാംഗ്വേജ് എക്സ്പർട്ട്, മീഡിയ കോ-ഓർഡിനേറ്റർ, കെയർ ടേക്കർ, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 526 ഓളം തസ്തികകളിലേക്കാണ് അപേക്ഷിക്കാനാവുക.
ജർമനിയിൽ മെക്കട്രോണിക് ടെക്നീഷൻ, കെയർ ടേക്കർ, സ്റ്റാഫ് നഴ്സ് തസ്തികകളിലായി 2000 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബിരുദവും ജനറൽ നഴ്സിംഗ്, ഓക്സിലറി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കെയർടേക്കർ തസ്തികയ്ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,75,000-2,50,000 രൂപ പ്രതിമാസ വരുമാനം.
ന്യൂസിലൻഡിൽ ബിടെക്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് സിവിൽ എൻജിനിയറിംഗ്, വെൽഡിംഗ്, സ്പ്രേ പെയിന്റിംഗ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. സ്പ്രേ പെയിന്റിംഗ്, വെൽഡർ
തസ്തികകളിലേക്ക് ഐടിഐ ആണ് യോഗ്യത.
1,75,000- 2,50,000 രൂപയാണ് പ്രതിമാസ ശമ്പളം. സിവിൽ എൻജിനിയറിംഗ് മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്റ് സൂപ്പർവൈസറാകാൻ ബിരുദവും സിവിൽ എൻജിനിയറിംഗുമാണ് യോഗ്യത. 1,75,000 - 2,50,000 രൂപയാണ് പ്രതിമാസ ശമ്പളം.
യുഎഇയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നീഷൻ, ലെയ്ത്ത് ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിലായാണ് അവസരം.a
ചില തസ്തികകളിലേയ്ക്ക് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം.
അപേക്ഷ: കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം.
തസ്തികകൾക്കനുസരിച്ച് അവസാനതീയതിയിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2737881, 0471-2737882.
വെബ്സൈറ്റ്: knowledgemission. kerala.gov.in