ആ​ർ​മി +2 ടെ​ക്നി​ക്ക​ൽ എ​ൻ​ട്രി: 90 ഒ​ഴി​വ്
ആ​ർ​മി പ്ല​സ് ടു ​ടെ​ക്നി​ക്ക​ൽ എ​ൻ​ട്രി സ്കീം (​പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ) 53-ാം കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 90 ഒ​ഴി​വ്. അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. 2025 ജൂ​ലൈ​യി​ൽ കോ​ഴ്‌​സ് ആ​രം​ഭി​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി ന​വം​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ് പ​ഠി​ച്ച് 60% മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യം. അ​പേ​ക്ഷ​ക​ർ ജെ​ഇ​ഇ (മെ​യി​ൻ​സ്) 2024 എ​ഴു​തി​യ​വ​രാ​ക​ണം. പ്രാ​യം: 2006 ജ​നു​വ​രി ര​ണ്ടി​നു മു​ന്പും 2009 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത് (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

പ​രി​ശീ​ല​നം: 4 വ​ർ​ഷം. പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം ല​ഭി​ക്കും. പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ല​ഫ്റ്റ്ന​ന്‍റ് റാ​ങ്കി​ൽ നി​യ​മ​നം. തെര​ഞ്ഞെ​ടു​പ്പ്: ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​നു ക്ഷ​ണി​ക്കും. ര​ണ്ടുഘ​ട്ട​ങ്ങ​ളാ​യി 5 ദി​വ​സ​മാ​ണ് ഇ​ന്‍റ​ർ​വ്യൂ. വൈ​ദ്യ​പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.

www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നിൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.