ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ഉത്തർപ്രദേശിലെ കോർവയിലുള്ള ഏവിയോണിക്സ് ഡിവിഷനിലും ബംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷനിലും നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലുമാണ് ഒഴിവുകൾ.
81 ഓപ്പറേറ്റർ
ഉത്തർപ്രദേശിലെ കോർവയിലുള്ള ഏവിയോണിക്സ് ഡിവിഷനിൽ ഓപ്പറേറ്റർമാരുടെ 81 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു വർഷത്തേക്കുള്ള നിയമനമാണ്.
എൽഡി -6 ശമ്പളസ്കെയിലുള്ള തസ്തികകളിൽ 62 ഒഴിവും സി-5 ശമ്പളസ്കെയിലുള്ള തസ്തികകളിൽ 19 ഒഴിവുമാണുള്ളത്.
വിഷയങ്ങളും ഒഴിവും: ഇലക്ട്രോണിക്സ്-61, ഇലക്ട്രിക്കൽ-5, മെക്കാനിക്കൽ-5, കെമിക്കൽ-1, ടർണിംഗ്-2, ഫിറ്റിംഗ്-2, വെൽഡിംഗ്-2, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്-1, ഇലക്ട്രോപ്ലേറ്റിംഗ്-1, ലാബ്-1.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര റെഗുലർ/ ഫുൾടൈം ഡിപ്ലോമ/നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് / ദ്വിവത്സര ഐടിഐയും എൻഎസി (എൻസിവിടി) സർട്ടിഫിക്കറ്റും/ ബിരുദം.
പ്രായം: 28 കവിയരുത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസിക്കാർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർ ക്ക് 10 വർഷവും ഇളവ് ലഭിക്കും.
പ്രവൃത്തിപരിചയമുള്ളവർക്ക് അർഹമായ വയസിളവ് അനുവദിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. മൂന്ന് ഭാഗങ്ങളായുള്ള പരീക്ഷ യ്ക്ക് രണ്ടരമണിക്കൂർ അനുവദിക്കും.
ഫീസ്: 200 രൂപ (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. എച്ച്എഎല്ലിൽ മുന്പ് അപ്രന്റിസ്ഷിപ്പ് ചെയ്തവർക്കും ഫീസ് ബാധകമല്ല).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hal-india.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനതീയതി: ഒക്ടോബർ 5.
9 എയർ ട്രാഫിക് കൺട്രോളർ ട്രെയിനി
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ ബെംഗളൂരുവിലെ എയർപോർട്ട് സർവീസസ് സെന്റർ ഡിവിഷ നിലും നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലും എയർ ട്രാഫിക് കൺട്രോളർ ട്രെയിനികളെ നിയമിക്കുന്നു. ഒന്പത് ഒഴിവുണ്ട്.
ഒരു വർഷത്തെ പരിശീലനത്തിനുശേഷം അസിസ്റ്റന്റ് എയ്റോഡ്രോം ഓഫീസർ തസ്തികയിൽ നിയമനം നൽകും. അഹമ്മദാബാദിലെ സിവിൽ ഏവിയേഷൻ ട്രെയിനിംഗ് കോളജിലോ ദണ്ഡിഗലിലെ (ഹൈദരാബാദ്) എയർഫോഴ്സ് അക്കാദമിയിലോ ആയിരിക്കും പരിശീലനം.
യോഗ്യത: പ്ലസ്ടുവിനുശേഷം 70 ശതമാനം മാർക്കോടെ (ഭിന്നശേഷി/എസ്സി) ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലോ ഇവയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലോ നേടിയ എൻജിനിയറിംഗ്/ടെക്നോളജി ബിരുദം/തത്തുല്യം.
ശമ്പളം: 30,000-1,20,000 രൂപ.
പ്രായം: 28 കവിയരുത് (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). ഫീസ്: 500 രൂപ. (എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല). അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഒക്ടോബർ 15.
വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്: https://hal-india. co.in