ഐ​ആ​​ർ​​ഇ​​എ​​ൽ ലി​​മി​​റ്റ​​ഡി​​ൽ 23 അ​​പ്ര​​ന്‍റി​​സ്
ഐ​ആ​​ർ​ഇ​​എ​​ൽ (ഇ​​ന്ത്യ) ലി​​മി​​റ്റ​ഡി​​ന്‍റെ ഉ​​ദ്യോ​​ഗ​​മ​​ണ്ഡ​​ൽ റെ​​യ​​ർ എ​​ർ​​ത്ത്‌​​സ് ഡി​​വി​​ഷ​​നി​​ൽ അ​​പ്ര​​ന്‍റി​സു​​ക​​ളെ നി​​യ​​മി​​ക്കു​​ന്നു. ഗ്രാ​​ജു​​വേ​റ്റ്, ​ടെ​​ക്നീ​​ഷ​ൻ, ട്രേ​​ഡ് വി​​ഭാ​​ഗ​​ങ്ങ​ളി​​ലാ​​യി 23 ഒ​​ഴി​​വു​​ണ്ട്. പ​​രി​​ശീ​​ല​​ന കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷ​​മാ​​ണ്.

ഗ്രാ​​ജു​​വേ​​റ്റ്

ട്രേ​​ഡു​​ക​​ളും ഒ​​ഴി​​വും: സി​​വി​​ൽ എ​​ൻ​​ജി​നി​​യ​​റിം​ഗ്-1, കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​നി​യ​​റിം​ഗ്-1, കെ​​മി​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റി​ഗ്-4, മെ​​ക്കാ​നി​​ക്ക​​ൽ എ​​ൻ​​ജി​നി​യ​​റിം​ഗ്-1. യോ​​ഗ്യ​​ത: അ​​നു​​ബ​​ന്ധ സ്ട്രീ​​മി​​ൽ ബി​​ടെ​​ക് എ​​ൻ​​ജി​​നി​​യ​​റിം​ഗ് (സി​​വി​​ൽ, കം​​പ്യൂ​​ട്ട​​ർ, കെ​​മി​​ക്ക​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ).

ടെ​​ക്നീ​​ഷ​ൻ

ട്രേ​​ഡും ഒ​​ഴി​​വും: മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ്-1. ​യോ​​ഗ്യ​​ത: മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗി​​ൽ ഡി​​പ്ലോ​​മ.

ട്രേ​​ഡ്

ട്രേ​​ഡു​​ക​​ളും ഒ​​ഴി​​വും: എ​​ൽ​എ​സി​പി-6, യോ​​ഗ്യ​​ത: ബി​എ​​സ്‌​​സി കെ​​മി​സ്ട്രി/ ​ല​​ബോ​​റ​​ട്ട​​റി അ​​സി​​സ്റ്റ​​ന്‍റ് (കെ​​മി​​ക്ക​​ൽ പ്ലാ​​ന്‍റ്) ട്രേ​​ഡി​​ൽ ഐ​ടി​ഐ​​ബി​എ​​സ്‌​​സി ഫി​​സി​​ക്സ്.

ഫി​​റ്റ​​ർ-2, വെ​​ൽ​​ഡ​​ർ-2, മെ​​ക്കാ​നി​​ക് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ-1, ഇ​​ല​​ക്‌​ട്രീ​​ഷ​​ൻ-2, PASAA/COPA-2. യോ​​ഗ്യ​​ത: അ​​നു​​ബ​​ന്ധ ട്രേ​​ഡി​​ൽ ഐ​​ടി​ഐ (ഫി​​റ്റ​​ർ, വെ​​ൽ​​ഡ​​ർ, (മോ​​ട്ടോ​​ർ മെ​​ക്കാ​​നി​​ക്, ഇ​​ല​​ക്‌​ട്രീ​​ഷ​​ൻ , PASAA/COPA).

പ്രാ​​യം: 18-25. (സം​​വ​​ര​​ണ​​വി​​ഭാ​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ള​​വു​​ണ്ട്). സ്റ്റെ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും. അ​​പേ​​ക്ഷ: ടെ​​ക്നീ​​ഷ​​ൻ, ഗ്രാ​ജു​​വേ​​റ്റ് ട്രേ​​ഡു​​ക​​ളി​​ലേ​​ക്ക് അ​​പേ​ക്ഷി​​ക്കു​​ന്ന​​വ​​ർ നാ​​ഷ​​ണ​​ൽ അ​​പ്ര​​ന്‍റി​​സ്‌​​ഷി​​പ് ട്രെ​​യി​​നിം​ഗ് സ്കീം (NATS 2.0) ​​പോ​​ർ​​ട്ട​​ൽ വ​​ഴി​​യും (nats. education.gov.in) ട്രേ​​ഡ് അ​​പ്ര​ന്‍റി​​സ്‌​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ സ്‌​​കി​​ൽ ഡെ​​വ​​ല​​പ്മെ​ന്‍റ് ആ​​ൻ​​ഡ് ഓ​​ൺ​​ട്ര​​പ്ര​ണ​ർ​​ഷി​​പ് പോ​​ർ​​ട്ട​​ൽ (www.apprenticeshipindia.gov. in) വ​​ഴി​​യും ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.

അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ർ​​പ്പും അ​​നു​ബ​​ന്ധ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഇ​​മെ​യി​​ലാ​​യി അ​​യ​യ്​​ക്ക​​ണം.
ഇ​​മെ​​യി​​ൽ: [email protected].

അ​​വ​​സാ​​ന​​തീ​​യ​​തി: ന​​വം​​ബ​​ർ 30. വെ​​ബ്സൈ​​റ്റ്: www.irel.co.in