നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 336 ഒഴിവ്
Wednesday, October 16, 2024 1:39 PM IST
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യൂണിറ്റുകൾ, ഉത്തർപ്രദേശ് കോർപറേറ്റ് ഓഫീസ്, മാർക്കറ്റിംഗ് ഓഫീസുകൾ എന്നിവിടങ്ങളിലേക്കു നിയമനം നടത്തുന്നു. 336 ഒഴിവ്. നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, കെമിക്കൽ ലാബ്), സ്റ്റോർ അസിസ്റ്റന്റ്, ലോക്കോ അസിസ്റ്റന്റ് ഗ്രേഡ് II, ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് II (മെക്കാനിക്കൽ) ഡ്രാഫ്റ്റ്സ്മാൻ, ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് II (മെക്കാനിക്കൽ) എൻഡിടി, നഴ്സസ്, ഫാർമസിസ്റ്റ്,
ലാബ് ടെക്നിഷൻ, എക്സ്റേ ടെക്നിഷൻ, അക്കൗണ്ട്സ് അസിസ്റ്റന്റ്, അറ്റൻഡന്റ് ഗ്രേഡ് 1 മെക്കാനിക്കൽ (ഫിറ്റർ, വെൽഡർ, ഓട്ടോ ഇലക്ട്രീഷൻ, ഡീസൽ മെക്കാനിക്ക്, ടർണർ, മെഷീനിസ്റ്റ്, ബോറിംഗ് മെഷീൻ), അറ്റൻഡന്റ് ഗ്രേഡ് 1 (ഇൻസ്ട്രുമെന്റേഷൻ), അറ്റൻഡന്റ് ഗ്രേഡ് I (ഇലക്ട്രിക്കൽ), ലോക്കോ അറ്റൻഡസ്റ്റ് ഗ്രേഡ് III, ഒടി ടെക്നിഷൻ.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www. nationalfertilizers.com എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.