ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ 2847 സോ​ൾ​ജി​യ​ർ
ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ സോ​ൾ​ജി​യ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, ക്ലാ​ർ​ക്ക്, ട്രേ​ഡ്‌​സ്‌​മാ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ 2847 ഒ​ഴി​വ്. കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ ക​മാ​ൻ​ഡ് ഗ്രൂ​പ്പ് ഹെ​ഡ്‌​ക്വാ​ർ​ട്ടേ​ഴ്സി​നു കീ​ഴി​ലെ വി​വി​ധ ഇ​ൻ​ഫ​ന്‍റ​റി ബ​റ്റാ​ലി​യ​നു​ക​ളി​ൽ 774 ഒ​ഴി​വു​ക​ളു​ണ്ട്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കോ​ലാ​പു​ർ, ദേ​വാ​ലി, ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​ർ, ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി, ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബ​ർ ദ്വീ​പി​ലെ ശ്രീ​വി​ജ​യ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​വം​ബ​ർ 4 മു​ത​ൽ ന​വം​ബ​ർ 16 വ​രെ​യാ​ണു സ​തേ​ൺ സോ​ണി​ലെ ഇ​ൻ​ഫ​ന്‍റ​റി ബ​റ്റാ​ലി​യ​നു​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്.

സേ​ന​യു​ടേ​തു​പോ​ലെ സ്‌​ഥി​രം നി​യ​മ​ന​മ​ല്ല. വോ​ള​ന്‍റ​റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ പാ​ർ​ട് ടൈം ​സേ​വ​ന​ത്തി​നാ​ണ് അ​വ​സ​രം. 7 വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. നീ​ട്ടി​ക്കി​ട്ടി​യേ​ക്കാം.

ത​സ്‌​തി​ക​യും ഒ​ഴി​വും: സോ​ൾ​ജി​യ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി (566 ഒ​ഴി​വ്), സോ​ൾ​ജി​യ​ർ ഷെ​ഫ് (54), സോ​ൾ​ജി​യ​ർ ഹൗ​സ് കീ​പ്പ​ർ (36), സോ​ൾ​ജി​യ​ർ വാ​ഷ​ർ​മാ​ൻ (32), സോ​ൾ​ജി​യ​ർ ഹെ​യ​ർ ഡ്ര​സ​ർ (30), സോ​ൾ​ജി​യ​ർ ക്ലാ​ർ​ക്ക് (30),

സോ​ൾ​ജി​യ​ർ ഇ​ആ​ർ (7), സോ​ൾ​ജി​യ​ർ മ​സാ​ൽ​ചി (6), സോ​ൾ​ജി​യ​ർ ആ​ർ​ട്ടി​സാ​ൻ മെ​റ്റ​ല​ർ​ജി (4), സോ​ൾ​ജി​യ​ർ ഷെ​ഫ് സ്പെ​ഷ​ൽ (4), സോ​ൾ​ജി​യ​ർ കു​ക്ക് മെ​സ് (2), സോ​ൾ​ജി​യ​ർ സ്‌​റ്റു​വാ​ർ​ഡ് (2), സോ​ൾ​ജി​യ​ർ ആ​ർ​ട്ട് വു​ഡ് വ​ർ​ക്ക് (1).

യോ​ഗ്യ​ത: സോ​ൾ​ജി​യ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി: മെ​ട്രി​ക്കു​ലേ​ഷ​ൻ/​ത​ത്തു​ല്യം (മൊ​ത്തം 45 % മാ​ർ​ക്കും ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്കും നേ​ടി​യി​രി​ക്ക​ണം).

സോ​ൾ​ജി​യ​ർ ക്ലാ​ർ​ക്ക്: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്‌/​ത​ത്തു​ല്യം (മൊ​ത്തം 60% മാ​ർ​ക്കും ഓ​രോ വി​ഷ​യ​ത്തി​നും 50 % മാ​ർ​ക്കും നേ​ടി​യി​രി​ക്ക​ണം).

സോ​ൾ​ജി​യ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (ഹൗ​സ് കീ​പ്പ​ർ/​മെ​സ് കീ​പ്പ​ർ ഒ​ഴി​കെ): മെ​ട്രി​ക്കു​ലേ​ഷ​ൻ/​ത​ത്തു​ല്യം (ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് നേ​ടി യി​രി​ക്ക​ണം).

സോ​ൾ​ജി​യ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (ഹൗ​സ് കീ​പ്പ​ർ/ മെ​സ് കീ​പ്പ​ർ): എ​ട്ടാം ക്ലാ​സ് പാ​സ് (ഓ​രോ വി​ഷ​യ​ത്തി​നും 33%മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം).

പ്രാ​യം: റി​ക്രൂ​ട്ട്മെ​ന്‍റ് ദി​വ​സം 18 വ​യ​സി​നും 42 വ​യ​സി​നും മ​ധ്യേ.

ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം കു​റ​ഞ്ഞ​ത് 160 സെ.​മീ., നെ​ഞ്ച​ള​വ് കു​റ​ഞ്ഞ​ത് 77 സെ.​മീ. (മി​നി​മം 5 സെ.​മീ. വി​കാ​സം).

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് സോ​ൾ​ജി​യ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, സോ​ൾ​ജി​യ​ർ ക്ലാ​ർ​ക്ക്, സോ​ൾ​ജി​യ​ർ ട്രേ​ഡ്‌​സ്മ‌ാ​ൻ ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ന​വം​ബ​ർ 6നു ​രാ​വി​ലെ 5 മു​ത​ൽ കോ​ലാ​പു​ർ, ബെ​ള​ഗാ​വി, ദേ​വ‌​ലാ​ലി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു റി​ക്രൂ​ട്ട്മെ​ന്‍റ്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക്കാ​ർ​ക്കു ന​വം​ബ​ർ 9നും ​മ​റ്റു ജി​ല്ല​ക്കാ​ർ​ക്കു ന​വം​ബ​ർ 10നും ​കോ​യ​മ്പ​ത്തൂ​രി​ലും റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്തും.

റി​ക്രൂ​ട്ട്‌​മെ​ന്‍റ് സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘എം​പ്ലോ​യ്മെ​ന്‍റ് ന്യൂ​സി’​ന്‍റെ ഒ​ക്‌​ടോ​ബ​ർ 12-18 ല​ക്ക​ത്തി​ൽ (www.employment news.gov.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

8ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്: www.jointerritorialarmy.gov.in