ഡൽഹി യൂണിവേഴ്സിറ്റിയിൽ 574 ഫാക്കൽറ്റി
Friday, October 11, 2024 2:39 PM IST
ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ 574 അധ്യാപക ഒഴിവ്. റെഗുലർ നിയമനം.
പ്രഫസർ തസ്തികയിൽ 145, അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 115, അസോസിയേറ്റ് പ്രഫസർ തസ്തികയിൽ 313 വീതമാണ് ഒഴിവ്. ഒക്ടോബർ 24വരെ ഓൺലൈനായി അപേക്ഷിക്കാം.
കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, എജ്യുക്കേഷൻ, സൈക്കോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻഎൻജിനിയറിഗ് ജോഗ്രഫി, ജിയോളജി, ഇംഗ്ലിഷ്, ഹിന്ദി, ലോ, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, സോഷ്യോളജി തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.du.ac.in