പ്ലാ​​നിം​ഗ് ബോ​​ർ​​ഡി​​ൽ ഇ​ന്‍റേ​ൺ​​ഷി​​പ്
കേ​​ര​​ള സ്റ്റേ​​റ്റ് പ്ലാ​​നിം​ഗ് ബോ​​ർ​​ഡ് 2024-2025 വ​​ർ​​ഷ​​ത്തെ ഇ​​ന്‍റേ​ൺ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ര​​ണ്ടുമാ​​സ പ​​രി​​ശീ​​ല​​നം. ഒ​​ക്‌​ടോ​​ബ​​ർ 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ഗ്രി​​ക​​ൾ​​ച്ച​​ർ, കോ​​ഓ​​പ്പ​​റേ​​റ്റീ​​വ്, ഡീ​​സെ​​ൻ​ട്ര​​ലൈ​​സേ​​ഷ​​ൻ ആ​​ൻ​​ഡ് ഗു​​ഡ് ഗ​​വേ​​ണ​​ൻ​​സ്, ഡെ​​മോ​​ഗ്ര​​ഫി ആ​​ൻ​​ഡ് കെ​​യ​​ർ ഇ​​ക്കോ​​ണ​​മി, ഡി​​സാ​​സ്റ്റ​ർ മാ​​നേ​​ജ്‌​​മെ​​ന്‍റ്, എ​​ജ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് നോ​​ള​​ജ് ഇ​​ക്കോ​​ണ​​മി, എ​​ൻ​​വ​​യോ​ൺ​മെ​​ന്‍റ് ആ​​ൻ​​ഡ് ക്ലൈ​​മ​​റ്റ് ചേ​ഞ്ച് തു​​ട​​ങ്ങി 17 ഓ​​ളം വ​​കു​​പ്പു​​ക​​ളി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.

നി​​ല​വി​​ൽ പി​​ജി/​പി​​എ​​ച്ച്‌​​ഡി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. പി​​ജി​​ക്കാ​​ർ​​ക്ക് 24,000, പി​​എ​​ച്ച്‌​​ഡി​​ക്കാ​​ർ​​ക്ക് 30,000 രൂ​​പ വീ​ത​മാ​ണ് സ്റ്റൈ​​പ​​ൻ​​ഡ്.

www.spb.kerala.gov.in