HAL അമേഠി: അപ്രന്റിസ്
Wednesday, October 16, 2024 1:38 PM IST
ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ അമേഠിയിലെ ഏവിയോണിക്സ് ഡിവിഷനിൽ അപ്രന്റിസ് ആകാം. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇലക്ട്രോണിക്സ്, എയ്റോനോട്ടിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഐടി വിഷയങ്ങളിൽ ബിഇ/ ബിടെക്/ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബിബിഎ, ബിസിഎ, ബിഫാർമ യോഗ്യതക്കാർക്കുമാണ് അവസരം. പ്രായപരിധി: 26.
www.halindia.co.in