കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി തസ്തികകളിലായി 20 ഒഴിവ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 30 വരെ.
തസ്തികയും യോഗ്യതയും:
=അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 7 വർഷ പരിചയം.
=അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 7 വർഷ പരിചയം. അല്ലെങ്കിൽ ഇലക്ട്രിഷൻ ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും 22 വർഷ പരിചയവും.
=അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രോണിക്സ്): 3 വർഷ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, 7 വർഷ പരിചയം.
അല്ലെങ്കിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും 22 വർഷ പരിചയവും.
= അസിസ്റ്റന്റ് എൻജിനിയർ (മെയിന്റനൻസ്): 3 വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 7 വർഷ പരിചയം.
അല്ലെങ്കിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ/ ഫിറ്റർ ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും 22 വർഷ പരിചയവും.
=അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 60% മാർക്കോടെ ബിഎ/ബിഎസ്സി/ ബിബിഎ/ബിസിഎ/ബികോം അല്ലെങ്കിൽ 60% മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/ഐടിയിൽ 3 വർഷ ഡിപ്ലോമ; 7 വർഷ പരിചയം.
=അസിസ്റ്റന്റ് ഫയർ ഓഫീസർ: പത്താം ക്ലാസ് ജയം, നാഗ്പുരിലെ നാഷണൽ ഫയർ സർവീസ് കോളജിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സ് ജയം അല്ലെങ്കിൽ തത്തുല്യ പരീക്ഷാ ജയം, 7 വർഷ പരിചയം.
=അക്കൗണ്ടന്റ്: എംകോം, 7 വർഷ പരിചയം. അല്ലെങ്കിൽ ബിരുദം, സിഎ/സിഎംഎ ഇന്റർ ജയം, 5 വർഷ പരിചയം. പ്രായം 45 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം: 55,384.
www.cochinshipyard.in