എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 5 ഒഴിവ്, കരാർ നിയമനം. ഇന്റർവ്യൂ ഒക്ടോബർ 22ന്.
തസ്തിക, വിഭാഗം, യോഗ്യത:
1. ഫുൾ ടൈം/പാർട് ടൈം സൂപ്പർ സ്പെഷലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി; ഡിഎം/ഡിഎൻബി (കാർഡിയോളജി); 0-5 വർഷ പരിചയം.
ഫുൾ ടൈം/പാർട് ടൈം സ്പെഷലിസ്റ്റ് (ജനറൽ മെഡിസിൻ, റേഡിയോളജി, കാഷ്വാലിറ്റി): എംബിബിഎസ്, പിജി ബിരുദം/ തത്തുല്യം, 3-7 വർഷ പരിചയം.
സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ): ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ.
www.esic.gov.in