എ​വു​പ്രാ​സ്യ​മ്മ​യു​ടെ വി​ശു​ദ്ധ​പ​ദ​പ്ര​ഖ്യാ​പ​ന ദ​ശ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, November 17, 2024 2:59 AM IST
ഒ​ല്ലൂ​ർ: ക്ലേ​ശ​ങ്ങ​ളി​ലൂ​ടെ, ത്യാ​ഗ​ങ്ങ​ളി​ലൂ​ടെ പു​ണ്യ​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ വി​ശു​ദ്ധാ​ത്മാ​ക്ക​ളാ​ണ് വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നും വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​മെ​ന്ന് കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. ഒ​ല്ലൂ​ർ എ​വു​പ്രാ​സ്യ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ സി​എം​സി ജ​ന​റ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഗ്രെ​യ്സ് തെ​രേ​സ് അ​ധ്യ​ക്ഷ​യാ​യി. റ​വ​ന്യൂ മ​ന്ത്രി അ​ഡ്വ. കെ.​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തീ​ർ​ഥ​കേ​ന്ദ്രം ചെ​യ​ർ​മാ​നും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ, ഫാ. ​ജോ​സി താ​മ​ര​ശേ​രി സി​എം​ഐ, ഫാ. ​റോ​യ് ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ടാ​ജ് ആ​ന്‍റ​ണി, കെ.​ടി. ജോ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഡോ. ​ആ​നി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ഫാ. ​റോ​യ് ക​ണ്ണ​ൻ​ചി​റ എ​ഴു​തി​യ വ​രി​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​രം തൃ​ശൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​മ​ല കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ മ്യൂ​സി​ക്ക​ൽ ഡ്രാ​മ​യും ഉ​ണ്ടാ​യി​രു​ന്നു. മേ​രി​മാ​ത ഇ​ട​വ​ക അ​സി. വി​കാ​രി ഫാ. ​ജോ​ണ്‍ പു​ത്തൂ​ർ, സി​സ്റ്റ​ർ ലി​സി ജോ​ണ്‍, സി​സ്റ്റ​ർ ലി​സ്ജോ, സി​സ്റ്റ​ർ ശു​ഭ ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദ​ശ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​വ​ന​നി​ർ​മാ​ണ‌​പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച് 10 ല​ക്ഷം രൂ​പ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ക്രി​സ്‌​ലി​ൻ സി​എം​സി കു​ര്യ​നു ന​ൽ​കി. 10 കു​ട്ടി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പും സി​എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ ഡോ. ​ജോ​സ് ന​ന്തി​ക്ക​ര വി​ത​ര​ണം ചെ​യ്തു.

ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യും നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു.
ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും