ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഡി​സം​ബ​ർ ഏഴിന് സ​മ​ർ​പ്പി​ക്കും
Saturday, November 16, 2024 7:29 AM IST
കൊ​ര​ട്ടി: വി​വാ​ദ​ങ്ങ​ൾ​ക്കും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച്, നീ​ണ്ട നാ​ലു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് ഡി​സം​ബ​ർ ഏ​ഴി​ന് ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ക്കും. അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​നെ​ത്തി​യ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​ണി​ത്. ‌ഡി​സം​ബ​ർ ഏ​ഴി​ന് രാ​വി​ലെ പത്തിന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ഒ​ന്ന​ര ദി​വ​സം 250 ട​ൺ ഭാ​രം വ​രു​ന്ന കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ക​യ​റ്റി​വ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​ല​ത്തി​നു മു​ക​ളി​ലും താ​ഴെ​യു​മു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്ക് പു​റ​മെ പെ​യി​ന്‍റിംഗ്, സോ​ളാ​ർ വി​ള​ക്കു​ക​ൾ, ന​ട​പ്പാ​ത, ബാ​റ്റ​റി റൂം, ​സോ​ളാ​ർ പാ​ന​ലു​ക​ൾ തു​ട​ങ്ങി​യ നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. റെ​യി​ൽവേ ട്രാ​ക്കി​നു മു​ക​ളി​ലു​ള്ള സേ​ഫ്ടി ബെ​ൽ​റ്റു (പാ​ർ​ശ്വ​ഭി​ത്തി​ക​ൾ) ക​ളു​ടെ നി​ർ​മാ​ണ​വും താ​ഴെ ഡ്രൈ​നേ​ജി​ന്‍റേത​ട​ക്ക​മു​ള്ള അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ളും ഒ​രാ​ഴ്ചയ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

പാ​ല​ത്തി​നു താ​ഴെ​യു​ള്ള ഭാ​ഗം ഓ​പ്പ​ൺ ജിം​നേ​ഷ്യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​നു​ള്ള അ​നു​മ​തി​ക്ക് പ​ഞ്ചാ​യ​ത്ത് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 12 മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പിച്ചിരുന്നു. ​

പിന്നീട് കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​നു മു​മ്പ് തു​റ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും ജ​ല​രേ​ഖ​യാ​യ​തോ​ടെ കൊ​ര​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്രതി​ഷേ​ധ സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്നു. പി​ന്നീ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചി​റ​ങ്ങ​ര​യി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽഡിഎ​ഫ് മെ​മ്പ​ർ​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർബിഡിസി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും 15ന് ​തു​റ​ന്നു​കൊ​ടു​ക്കാ​ൻ ധാ​ര​ണ​യാ​വു​ക​യു​മാ​യി​രു​ന്നു.
ഈ ​ഉ​റ​പ്പും എ​ങ്ങു​മെ​ത്താ​താ​യ​തോ​ടെ പ്രാ​ദേ​ശി​ക സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കും പോ​ർ​വി​ളി​ക​ൾ​ക്കും കാ​ര​ണ​മാ​യി. തു​ട​ർ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൊ​ര​ട്ടി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളാ​യ അ​ന്ന​മ​ന​ട, വാ​ളൂ​ർ, കാ​ടു​കു​റ്റി, കു​ഴൂ​ർ, മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വി​ശി​ഷ്യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​കും.