സ്‌​കൂ​ൾ ബ​സ് ഫ്ലാഗ്ഒാഫ് ചെ​യ്തു
Saturday, November 16, 2024 7:29 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: കൊ​ടു​ങ്ങ സൈ​റി​ന്‍ സ്‌​പെ​ഷല്‍ സ്‌​കൂ​ളി​ലെ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് സം​ഭാ​വ​ന ചെ​യ്ത സ്‌​കൂ​ള്‍ ബ​സിന്‍റെ ഫ്ലാഗ് ഒാഫ് ക​ര്‍​മം ക​ല്ലേ​റ്റും​ക​ര പാ​വ​നാ​ത്മ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ട്രീ​സാ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

ബാ​ങ്ക് റീ​ജ​ണല്‍ ഹെ​ഡ് റാ​ണി സ​ഖ​റി​യാ​സ്, ക്ല​സ്റ്റ​ര്‍ ഹെ​ഡ് ഓ​ഫി​സ​ര്‍ പ​യ​സ് ഇ​ഗ്‌​നേ​ഷ്യ​സ്, ബ്രാ​ഞ്ച് ഹെ​ഡ് എ​ബ്‌​സ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ന​വ്യ തെ​രേ​സ്, സൈ​റി​ന്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡെ​ല്‍​സി പൊ​റു​ത്തൂ​ര്‍, കൊ​ടു​ങ്ങ കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലീ​മ ടോം, ​സ്റ്റാ​ഫ് പ്ര​തി​നി​ധി പ്ര​മി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ്് അ​നി​ത ജോ​ണി, മ​റ്റ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​മേ​രി ഹാം​ല​റ്റ് , സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​കേ​ന്ദ്രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ് കൈ​താ​ര​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ നി​ഖി​ല , വൊ​ക്കേ​ഷ​ന​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ സി​സ്റ്റ​ര്‍ ബെ​ന്‍​സി, പി.​എം. പോ​ഷ​ണ്‍, ഫെ​സി​ലി​റ്റേ​റ്റ​ര്‍ ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍, നൂ​ണ്‍ മീ​ല്‍ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് നി​സാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.