പ​ഴ​യ​ന്നൂ​ർ നി​റ​മാ​ല മ​ഹോ​ത്സ​വത്തി​നു വ​ൻ​ഭ​ക്ത​ജ​നപ്ര​വാ​ഹം
Saturday, November 16, 2024 7:29 AM IST
പ​ഴ​യ​ന്നൂ​ർ: ഭ​ഗ​വ​തിക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല മ​ഹോ​ത്സ​വത്തി​നു വ​ൻ​ഭ​ക്ത​ജ​നപ്ര​വാ​ഹം. സമീപ ജില്ലകളിൽനിന്നുള്ളവർ ത​ലേ​ദി​വ​സംമു​ത​ൽ ഭഗവതിയുടെ ത​ട്ട​ക​ത്തി​ലേ​ക്ക് എ​ത്തിക്കൊണ്ടിരു ന്നു.

രാവിലെ മുതൽ ദേശക്കാർ ഒഴു കിയെത്തിയതോടെ ക്ഷേ​ത്രാങ്ക ണം ജനനിബിഡമായി.
പു​ല​ർ​ച്ചെ ഒ​ന്നി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ, ക്ഷേ​ത്രം പാ​ട്ടു​കൊ​ട്ടി​ലി​ൽ ഭ​ജ​ന, ആ​റി​നു സോ​പാ​നസം​ഗീ​തം. തുടർന്ന് ശീ​വേ​ലി എ​ഴു​ന്നള്ളി​പ്പ് ന​ട​ന്നു. ചേ​രാ​നെ​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​രു​ടെപ്രാ​മാ ണ്യ​ത്തി​ൽ പ​ഞ്ചാ​രി​മേ​ളം. പ​ന്തീ​ര​ടിപൂ​ജ, 11 ന് പ്ര​സാ​ദ ഊ​ട്ട്. തു​ട​ർ​ന്ന് ന​വ്യ വി​നോ​ദ് അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ.

ഉ​ച്ച​ക​ഴി​ഞ്ഞു രണ്ടിന് അഞ്ചു ഗ​ജ​വീ​ര​ന്മാ​രെ അ​ണി​നി​ര​ത്തി കാ​ഴ്ച​ശി​വേ​ലി; പ​ഴ​യ​ന്നൂ​ർ ശ്രീ​രാ​മ​ൻ തി​ട​മ്പേ​റ്റി. വൈ​കീ​ട്ട് ആറിന് ​നാ​ഗ​സാ​രം, 6.15 ന് ​ചാ​ക്യാർ​കൂ​ത്ത്, 7.30‌ന് ​ഭ​ര​ത​നൃ​ത്താ​ർ​പ്പ​ണം എ​ന്നി​വ​യും ന​ട​ന്നു.