പ്ര​ള​യ​ത്തി​നു കാ​ര​ണം ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യെ​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്
Friday, November 15, 2024 5:54 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പീ​ച്ചി ഡാം ​മാ​നേ​ജ്മെ​ന്‍റി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ജൂ​ലൈ​യി​ലെ പ്ര​ള​യ​ത്തി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഡി​ജി​പി​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പീ​ച്ചി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തു കൂ​ടു​ത​ൽ ജ​ലം ഒ​ഴു​ക്കി​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു കു​റ​യ്ക്കാ​നും ക​ഴി​യു​മാ​യി​രു​ന്നെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2019 മു​ത​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് റൂ​ൾ​ക​ർ​വ് പ്ര​കാ​രം നി​യ​ന്ത്രി​ച്ചി​രു​ന്നു. 2019ലെ ​ക​ന​ത്ത മ​ഴ​യി​ലും പീ​ച്ചി ഡാം ​തു​റ​ന്ന​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ല്ല. ജ​ല​നി​ര​പ്പ് ജൂ​ലൈ 19ന് ​റൂ​ൾ ക​ർ​വി​നെ​ക്കാ​ൾ മു​ക​ളി​ലെ​ത്തി. തു​ട​ർ​ന്നു​ള്ള പ​ത്തു​ദി​വ​സ​വും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടും അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്തി​ട്ടും വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കാ​തി​രു​ന്ന​തു കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യും കൃ​ത്യ​വി​ലോ​പ​വു​മാ​ണ്. മൂ​ന്നു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​ട്ടി​ല്ല. ചെ​റു​കി​ട​വൈ​ദ്യു​തി​നി​ല​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കെ​എ​സ്ഇ​ബി 0.5 എം​എം3 ജ​ല​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചി​ല്ല.
29നു ​രാ​ത്രി 25 ഇ​ഞ്ച് ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണു തു​റ​ന്ന​ത്. ഇ​തി​നു​ശേ​ഷം 72 ഇ​ഞ്ചു​വ​രെ ഉ​യ​ർ​ത്താ​ൻ ക​ള​ക്ട​ർ അ​നു​മ​തി

ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​പ്ര​കാ​ര​മു​ള്ള
മു​ന്ന​റി​യി​പ്പും മു​ന്നൊ​രു​ക്ക​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പു​ത്തൂ​രി​ൽ അ​ഖി​ൽ എ​ന്ന യു​വാ​വ് വെ​ള​ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ടു മ​രി​ച്ച​തി​നും നൂ​റു​ക​ണ​ക്കി​നു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്ത​തി​നും ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണു കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ ഗു​രു​ത​ര​വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. പീ​ച്ചി ഡാം ​തു​റ​ന്ന​തി​ൽ അ​ശാ​സ്ത്രീ​യ​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ബ് ക​ള​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​കെ 43 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ലേ​ക്കു ന​ട​പ​ടി​ക്കു ശി​പാ​ർ​ശ ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തും ന​ൽ​കി. എ​ന്നാ​ൽ, ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ത്ത ഹ​ർ​ജി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും സ​ർ​ക്കാ​രി​നോ​ടും വി​ശീ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്.