തൃശൂർ: സർക്കാർ ബജറ്റിൽ നിർദേശിച്ച ജില്ലാതല സാംസ്കാരികസമുച്ചയം തൃശൂരിൽ യാഥാർഥ്യമാക്കണമെന്ന് അയനം സാംസ്കാരികവേദി. മറ്റു ജില്ലകളിൽ സമുച്ചയനിർമാണം പൂർത്തിയായി.
ഡോ. സുകുമാർ അഴീക്കോട് സ്മാരകത്തെ സ്വതന്ത്രസ്മാരകമാക്കി പ്രഖ്യാപിക്കണമെന്നും സ്മാരകത്തെ കേരളത്തിലെ പ്രധാന യൂണിവേഴ്സിറ്റികളുടെ റിസർച്ച് സെന്ററാക്കി മാറ്റണമെന്നും അയനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അയനം - ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന വാർഷികയോഗത്തിൽ ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി. ഉണ്ണികൃഷ്ണൻ, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ, എം.ആർ. മൗനീഷ്, ജീൻ രാജ് ജി, ഹാരീഷ് റോക്കി എന്നിവർ പ്രസംഗിച്ചു.
ചെയർമാനായി വിജേഷ് എടക്കുന്നിയെയും കണ്‍വീനറായി പി.വി. ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സുബീഷ് തെക്കൂട്ട് - വൈസ്. ചെയർമാൻ, യു.എസ്. ശ്രീശോഭ്, കെ.എസ്. ശ്രുതി- ജോയിന്റ് കണ്‍വീനർ, ടി.എം. അനിൽകുമാർ- ട്രഷറർ, എം.ആർ. മൗനീഷ്- പ്രോഗ്രാം കോ ഓർഡിനേറ്റർ, ശൈലൻ, ടി.പി. ബെന്നി, ടി.ജി. അജിത, ഡോ. കലാ സജീവൻ, ഡോ. സ്വപ്ന സി. കോന്പാത്ത്, ജീൻ രാജ് ജീ, ഹാരീഷ് റോക്കി- നിർവാഹകസമിതി അംഗങ്ങൾ.