ത​ളി​ക്കു​ളം സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ക്ര​മ​ക്കേ​ടെന്ന് ആരാോപണം
Saturday, November 16, 2024 7:29 AM IST
തൃ​പ്ര​യാ​ർ: ആ​ർ​എം​പി​ഐ ഭ​രി​ക്കു​ന്ന ത​ളി​ക്കു​ളം സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​വെ​ന്ന് സ​ഹ​ക​ര​ണ​സം​ര​ക്ഷ​ണ മു​ന്ന​ണി ഭാ​ര​വാ​ഹി​ക​ൾ.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ത​ൻ​വ​ർ​ഷം മാ​ത്രം 1,85,30,579.50 രൂ​പ​യും ഇ​തു​വ​രെ​യു​ള്ള അ​റ്റ​ന​ഷ്ടം 18,63,29,988.66 രൂ​പ​യു​മാ​ണെ​ന്ന് മു​ന്ന​ണി ചെ​യ​ർ​മാ​ൻ ഇ.​എ. സു​ഗ​ത​കു​മാ​ർ, ക​ൺ​വീ​ന​ർ ഇ.​പി.​കെ. സു​ഭാ​ഷി​ത​ൻ, ട്ര​ഷ​റ​ർ പി.​ഐ. സ​ജി​ത എ​ന്നി​വ​ർ പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ സ്വ​ന്തം ഫ​ണ്ട് ഒ​രു​കോ​ടി 80 ല​ക്ഷം ആ​ണെ​ങ്കി​ൽ 17 കോ​ടി​യി​ല​ധി​കം നെ​ഗ​റ്റീ​വ് ഫ​ണ്ടി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
നി​ക്ഷേ​പ ഇ​ന​ത്തി​ലു​ള്ള തു​ക​യി​ൽ​നി​ന്ന്‌ മ​റ്റും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ബാ​ങ്ക് എ​ത്തി​യെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. അം​ഗ​ത്വ ര​ജി​സ്റ്റ​റി​ൽ അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ അം​ഗ ന​മ്പ​ർ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ര​ജി​സ്റ്റ​ർ ആ​യ 6 ബി ​ര​ജി​സ്റ്റ​ർ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി​ട്ടാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഓ​ഹ​രി​ത്തു​ക 50 രൂ​പ​യാ​ണെ​ങ്കി​ലും 50 രൂ​പ​യി​ൽ കു​റ​വ് അ​ട​വാ​ക്കി​യി​ട്ടു​ള്ള​വ​രും അം​ഗ​ത്വ​ത്തി​ൽ തു​ട​രു​ന്നു.

ഇ​തു​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​ക്കി​യി​ട്ടു​ള്ള വോ​ട്ട​ർ​പ​ട്ടി​ക സ​ത്യ​സ​ന്ധ​മ​ല്ല. വാ​യ്പ 40 ശതമാനം കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​ക​ണം ന​ൽ​കേ​ണ്ട​ത് എ​ന്ന നി​ബ​ന്ധ​ന അ​വ​ഗ​ണി​ച്ച് ത​ൻ​വ​ർ​ഷം 9.3% മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. സെ​ക്ര​ട്ട​റി​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് വ​സ്തു​പ​ണ​യ വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​ത്.

ആ​വ​ശ്യ​മാ​യ പ​ല ര​ജി​സ്റ്റ​റു​ക​ളും രേ​ഖ​ക​ളും സൂ​ക്ഷി​ക്കു​ന്നി​ല്ല. ത​ളി​ക്കു​ള​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന സ​ഹ​കാ​രി​ക​ളെ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്തി​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ബാ​ങ്കി​നെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ത​ന്നെ​യാ​ണ് ത​ളി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത് എ​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സ​ഹ​ക​ര​ണ​സം​ര​ക്ഷ​ണ മു​ന്ന​ണി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.